പ്രധാനമന്ത്രി സുരക്ഷാ ബീമായോജന പദ്ധതിയില്‍ മുഴുവന്‍ കുടുംബങ്ങളേയും ഉള്‍പ്പെടുത്തി മീനങ്ങാടി പഞ്ചായത്ത്

Wayanad

മീനങ്ങാടി: പ്രധാനമന്ത്രി സുരക്ഷാ ബീമായോജന പദ്ധതിയില്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ
കെ ഇ വിനയന്‍ പറഞ്ഞു. മീനങ്ങാടി പഞ്ചായത്തില്‍ പര്യടനം നടത്തിയ വികസിത് ഭാരത് സങ്കല്‍പ് യാത്ര ഉദ്ഘാടനം സംസാരിക്കായിരുന്നു അദ്ദേഹം. യാത്ര നാളെ കോട്ടത്തറ പഞ്ചായത്തില്‍ പര്യടനം നടത്തും

ഒരു വര്‍ഷം 20 രൂപ പ്രീമിയം അടച്ച് 2 ലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിയില്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളിലെയും അംഗങ്ങളെയും ചേര്‍ത്ത് മീനങ്ങാടി പഞ്ചായത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു. വിട്ടുപോയ മുഴുവന്‍ അംഗങ്ങളെയും ചേര്‍ക്കുവാന്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രകൊണ്ട് സാധിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ പറഞ്ഞു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എ ജി എം ബി ജീഷ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബേബി വര്‍ഗീസ്, കൃഷി ഓഫീസര്‍ സജിത, കാനറാ ബാങ്ക് മാനേജര്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ പരിപാടിയില്‍ പഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകനായ ബിനുവിനെയും മികച്ച ജൈവകര്‍ഷകനായ പ്രഭാകരനെയും മികച്ച കുട്ടി കര്‍ഷകയായ സാവണിയും ആദരിച്ചു.

നിരവധി പേരാണ് കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ ചേരുവാനായി എത്തിയത്. സങ്കല്പ യാത്ര വയനാട് ജില്ലയില്‍ ആരംഭിച്ച ഒരാഴ്ച പിന്നിട്ടതോടെ മികച്ച പിന്തുണയാണ് യാത്രയ്ക്ക് ജില്ലയില്‍ ലഭിക്കുന്നത്. വിവിധ പദ്ധതികളെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ക്ലാസ് എടുത്തു ചടങ്ങില്‍ യോജന പദ്ധതി പ്രകാരം ഗുണഭോക്ത ഗുണഭോക്താക്കള്‍ക്കായുള്ള സൗജന്യ ഗ്യാസ് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കല്‍പ് യാത്ര പ്രയാണം നടത്തുന്നത്.