എസ്.ഒ.എച്ച്.എസ്.എസ്.നാഷല്‍ കേഡറ്റ് കോര്‍പ്‌സ് സായുധ സേന പതാകദിനം ആചരിച്ചു

Malappuram

അരീക്കോട്: മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി അഹോരാത്രം പോരാടി വീരചരമം പ്രാപിച്ച സോനാംഗങ്ങളെയും ജീവന്‍ ത്വജിക്കാന്‍ തയ്യാറായി രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് ജാഗ്രതയോടെ കാവല്‍ നിന്ന് രാജ്യത്തിന്റെ ഐക്യവും അഭിമാനവും കാത്തു സൂക്ഷിക്കുന്ന കര നാവിക വായുസേനാംഗങ്ങളെയും കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുന്നതിനും ആദരിക്കുന്നതിനുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി സായുധസേന പതാകദിനം ആചരിച്ചു.

പതാക നിധി പ്രഥമാധ്യാപകന്‍ സി.പി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് എന്‍.സി.സി സെക്കന്റ് ഓഫീസര്‍ എ.നൂറുദ്ദീന്‍ അധ്യക്ഷനായി, കെ.അബ്ദുല്‍ റഷീദ്, എം.പി ഹിദായത്ത്, കോര്‍പല്‍ അബിക്ക്, എന്‍.വി ബിലാല്‍ ഹാറുണ്‍, എ.കെ ഷിഫിന്‍ബഷീര്‍, മുഹമ്മദ് റനീം എന്നിവര്‍ നേതൃത്വം നല്‍കി.