മഅ്ബര്‍ മലബാര്‍ കലൈ ഒന്‍റുകൂടല്‍: മഅ്ബര്‍ മലബാര്‍ കലാസംഗമം

Malappuram

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മഅ്ബര്‍ മലബാര്‍ കലൈ ഒന്റുകൂടല്‍ (മഅ്ബര്‍മലബാര്‍ കലാസംഗമം) സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഉദ്ഘാടനം തമിഴ്‌നാട് മുന്‍ എം.എല്‍.എ. കെ.എ.എം. മുഹമ്മദ് അബൂബക്കര്‍ നിര്‍വ്വഹിച്ചു. അക്കാദമി നടത്തിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വിജയികള്‍ക്കുള്ള മെമന്റോയും ക്യാഷ് പ്രൈസ് ചടങ്ങില്‍ അദ്ദേഹം വിതരണം ചെയ്തു. കൊണ്ടോട്ടി എം.എല്‍.എ. ടി.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, അക്കാദമി അംഗങ്ങളായ എന്‍. പ്രമോദ് ദാസ്, വി. നിഷാദ്, ഒ.പി. മുസ്തഫ, ഡോ. ഷംല, ഡോ. ടി. അനസ് ബാബു, മന്‍സൂര്‍ നൈന, തമിഴ്‌നാട് കായല്‍പട്ടണം ചരിത്രഗവേഷണ കേന്ദ്രം കോര്‍ഡിനേറ്റര്‍മാരായ കായല്‍ എസ്.ഇ. അമാനുല്ല, കെ.എം.എ. അഹമ്മദ് മൊഹിദ്ദീന്‍, സാലയ് ബഷീര്‍ തമിഴ്‌നാട് തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി സെഡ്.എ. ഷെയ്ഖ് അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് കലാസംഘം അവതരിപ്പിച്ച തമിഴ്‌നാട് മാപ്പിളകലകളായ അറബിത്തമിഴ് പാടല്‍, കോല്‍ക്കളിയല്‍, ദഫ് മുട്ട്, അക്കാദമി വിദ്യാര്‍ത്ഥികളുടെ മാപ്പിളപ്പാട്ട് ഗാനമേളയും അരങ്ങേറി.