മലപ്പുറം: സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ്(45) ആണ് നാട്ടുകാരുടെ പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെ പിറകില്‍ നിന്നും കടന്നു പിടിച്ച് ശല്യം ചെയ്ത കേസില്‍ യുവാവിനെ നാട്ടുകാര്‍ പിടികൂടി പെരിന്തല്‍മണ്ണ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ബസ് പുത്തനങ്ങാടി എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടത്. തിരക്കുള്ള ബസിനുള്ളില്‍ സജീഷ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു. ആരോ മോശമായി പെരുമാറിയത് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി ബഹളം വച്ചു. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും പ്രതിയെ തടഞ്ഞു വയ്ക്കുകയും പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.