മണക്കടവ്: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ സമൂഹം ഒന്നിച്ചുനിന്ന് പ്രതിരോധം തീര്‍ക്കണമെന്നും ബോധവല്‍ക്കരണം ശക്തമാക്കണമെന്നും ഐ.എസ്.എം മാങ്കാവ് മണ്ഡലം സംഘടിപ്പിച്ച ‘വിജ്ഞാനവേദി’ അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 30,31 തിയ്യതികളില്‍ ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ.എസ്.എം മാങ്കാവ് മണ്ഡലം നടത്തിയ വിജ്ഞാന വേദിയില്‍ അലി ശാക്കിര്‍ മുണ്ടേരി, ആഷിഖ് ഷാജഹാന് ഫാറൂഖി എന്നിവര്‍ വിഷയാവതരണം നടത്തി. കുഞ്ഞഹമ്മദ് മാസ്റ്റര്‍, യാസര്‍ അറഫാത്ത്, അസ്ലം എം.ജി നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.