സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’; പുതിയ ഗാനം റിലീസായി

Cinema News

കൊച്ചി: സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയിലെ പുതിയ ഗാനം റിലീസായി. 4 മ്യൂസിക്കിന്റെ സംഗീത സംവിധാനത്തില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിജയ് യേശുദാസാണ്. ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ ‘ഒന്നു തൊട്ടേ അന്ന് തൊട്ടേ’ എന്ന ഗാനം ഒരു നാട്ടിന്‍പുറത്തെ കഥ പറയുന്ന രീതിയിലുള്ള കലാലയ ജീവിതം ഓര്‍മ്മപ്പെടുത്തുന്ന പഴമയുടെ കാലത്തേക്ക് കൊണ്ടുപോകുന്ന രീതിയില്‍ ആണ് ഗാനത്തിലെ ചിത്രീകരണം നടത്തിയിരിക്കുന്നത്

നവാഗതനായ രഘുമേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍,ദേവി അജിത്ത്, ബാലാജി ശര്‍മ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാര്‍, അമ്പിളി സുനില്‍, ലതാദാസ്, കവിതാ രഘുനന്ദന്‍, ബാലശങ്കര്‍, ഹരിശ്രീ മാര്‍ട്ടിന്‍, ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ക്യാമറ: ഷാല്‍ സതീഷ്, എഡിറ്റര്‍: സനല്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍,
അസോസിയേറ്റ് പ്രൊഡ്യൂസര്‍: ആര്‍ ഡി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാളവിക എസ് ഉണ്ണിത്താന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുഭാഷ് ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടര്‍: രാജേഷ് കാക്കശ്ശേരി, ആര്‍ട്ട് അശോകന്‍ ചെറുവത്തൂര്‍, സംഗീതം: 4 മ്യൂസിക്‌സ് & മത്തായി സുനില്‍, ഗാനരചന: ബി.കെ ഹരിനാരായണന്‍ & സുരേഷ് കൃഷ്ണന്‍, കൊറിയോഗ്രാഫര്‍: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈന്‍: ചാള്‍സ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, വി.എഫ്.എക്‌സ്: ജിഷ്ണു പി ദേവ്, സ്റ്റില്‍സ്: ജിതിന്‍ മധു, ഡിസൈന്‍സ്: മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ജനുവരി റിലീസായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലേക്കോ വാട്സാപ്പിലോ അയക്കുക. വാട്സാപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

Leave a Reply

Your email address will not be published. Required fields are marked *