യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ദിവസേനയെന്നോണം ഗുണ്ടയുടെ ഗുണ്ടകളില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുന്നു, കുഴപ്പമില്ല, ശീലമായിക്കോളും

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് ദിവസേനയെന്നോണം ഗുണ്ടയുടെ ഗുണ്ടകളില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുന്നു. കുഴപ്പമില്ല. തല്‍ക്കാലത്തെ വേദനയേ ഉള്ളൂ. ദിവസേനയാവുമ്പോള്‍ വേദന ക്രമേണ ശീലമായിക്കൊള്ളും. യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും ഇപ്പോഴത്തെ ചില ഘടനാപരമായ പ്രശ്‌നങ്ങളാണ് ഈ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇങ്ങനെ പതിവായി മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നതിനുള്ള പ്രധാന കാരണം.

അവയില്‍ പ്രധാനമായത്, യുഡിഎഫില്‍ സര്‍വ്വപ്രധാനിയായ കുഞ്ഞാലികുട്ടി, പിണറായി ആ സഖ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ട്രോജന്‍ കുതിര ആണെന്നുള്ളതാണ്. അതുപോലെ തന്നെ, പിണറായിയുടെ തന്നെ കോണ്‍ഗ്രസിലെ ട്രോജന്‍ കുതിരയാണ് വി.ഡി. സതീശന്‍. അങ്ങിനെയല്ലായിരുന്നെങ്കില്‍, കുട്ടികള്‍ ഏകപക്ഷീയമായി ഇങ്ങനെ തല്ലു കൊള്ളുക എന്നതിനുള്ള ഒരു പ്രതിവിധി യുഡിഎഫ് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതിനകം കണ്ടെത്തുമായിരുന്നു.

ഈ രണ്ടു അവിശുദ്ധ ഘടകങ്ങളെയും യു ഡി എഫിലും കോണ്‍ഗ്രസിലും ഉടനടി നിര്‍വീര്യമാക്കിയില്ലെങ്കില്‍ മൂന്നാം വട്ടവും പിണറായിയോ ആദ്യ ഭാര്യയുടെ കൂമ്പ് കലക്കിയ അഹിംസാവാദിയോ വീണ്ടും അധികാരത്തില്‍ വരും. കേരള ഭൂമി scorched earth ആകും.