കോഴിക്കോട്: എം എസ് എസ് സംസ്ഥാന പബ്ലിക് യൂറ്റിലിറ്റി ഫണ്ടിന്റെ പുതിയ സംരംഭമായ എം.എസ്.എസ്. ഫ്രീ മെഡിക്കല്‍ എക്യൂപ്‌മെന്റ് സെന്റര്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. മാറാരോഗങ്ങള്‍ കൊണ്ടും അപകടത്തില്‍ പെട്ടും കിടപ്പിലായ രോഗികള്‍ക്ക് വേണ്ട ആശുപത്രി സാധന സാമഗ്രികള്‍ രോഗം മാറുന്നത് വരെ ഉപയോഗിക്കാന്‍ സൗജന്യമായി നല്‍കുന്ന സ്ഥാപനമാണ് ഈ സെന്റര്‍.
സെന്ററിന്റെ ഉദ്ഘാടനം എം.എസ്.എസ്.മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.പി. കുഞ്ഞിമുഹമ്മദ് നിര്‍വ്വഹിച്ചു. എം.എസ്.എസ്.സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ.പി.ഉണ്ണീന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എസ്.മുന്‍ ജനറല്‍ സിക്രട്ടറി പ്രൊഫ. ഇ.പി. ഇമ്പിച്ചി കോയ മുഖ്യ പ്രഭാഷണം നടത്തി. ആശുപത്രി സാധനങ്ങളുടെ വിതരണോദ്ഘാടനം ജനറല്‍ സിക്രട്ടറി എഞ്ചി. പി.മമ്മദ് കോയ കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡണ്ട് പി.പി.റഹീമിന് നല്‍കി നിര്‍വ്വഹിച്ചു. പി.യു.എഫ് കണ്‍വീനര്‍ സി.പി.എം. സഈദ് അഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.യു.എഫ്.ചെയര്‍മാന്‍ എയര്‍ലൈന്‍സ് അബ്ദുല്‍ അസീസ് സ്വാഗതവും എം സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു