തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി 2 K റെസല്യൂഷനില്‍ പുനരുദ്ധരിച്ച ‘ഭൂതക്കണ്ണാടി’ പ്രദര്‍ശിപ്പിച്ചു. ലോഹിതദാസിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം, 1997ലെ മികച്ച മലയാളചിത്രത്തിനും തിരക്കഥയ്ക്കും രണ്ടാമത്തെ നടിക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എന്നീ അംഗീകാരങ്ങള്‍ നേടിയ ചിത്രമാണ് ഭൂതക്കണ്ണാടി.
1999ലെ ബെര്‍ലിന്‍ ചലച്ചിത്രമേളയിലും വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലും തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ മൂലം സമനില തെറ്റിപ്പോയ ഒരു പിതാവിന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്.