തളിപ്പറമ്പ: ഡിസംബര്‍ 17ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ ക്ഷീരവികസന ഹാളില്‍ പെന്‍ഷന്‍ ദിനാചരണം നടക്കും.രാവിലെ 10.30 ന് ‘പെന്‍ഷന്‍കാര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ പയ്യന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ നേത്ര വിഭാഗം സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.മല്ലിക ഇ. കെ ആരോഗ്യ ക്ലാസ്സെടുക്കും.കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍ പെന്‍ഷന്‍ ദിന സന്ദേശം നല്‍കും.