കോഴിക്കോട്: ബാലാഷ്ണാ വിളിയിലൂടെ മലയാളികളുടെ മനസ്സില്‍ മാമുക്കോയ സ്ഥിരപ്രതിഷ്ഠ നേടുവാന്‍ കാരണക്കാരനായ റാംജി റാവുവിന്റെ സംവിധായകന്‍ സിദ്ദീഖ്, പ്രിയ നടന്റെ വീട് സന്ദര്‍ശിക്കുവാനെത്തി. മാമുക്കോയ മരിച്ച ദിവസം ദുബൈയിലായിരുന്നതിനാല്‍ എത്താന്‍ പറ്റാതിരുന്ന അദ്ദേഹം മക്കളായ നിസാറിനെയും റശീദിനെയും അറിയിച്ചു. റാംജി റാവു സ്പീക്കിംഗിലെ ഹംസക്കോയ മുതലുള്ള തന്റെ ബന്ധം സിദ്ദീഖ് അയവിറക്കി. പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി കണ്‍വീനര്‍ ഏ വി ഫര്‍ദിസ്, മാമുക്കോയയുടെ സുഹൃത്ത് ജമാല്‍ വേങ്ങര എന്നിവരും സന്നിഹിതരായിരുന്നു.
