എ ഐ ക്യാമറയില്‍ പൊലീസ് വാഹനം 31 തവണ കുടുങ്ങി, പിഴ അടയ്ക്കാനുള്ളത് 23000 രൂപ

Kerala

കൊല്ലം: പൊലീസ് വാഹനം നിയമലംഘനത്തിന് എ ഐ ക്യാമറയില്‍ കുടുങ്ങിയയത് 31 തവണ. ഈ ഇനത്തില്‍ 23000 രൂപാണ് പിഴയായി അടക്കാനുള്ളത്. കൊല്ലം സിറ്റിയിലെ വിവിധ സ്‌റ്റേഷനുകളുടെ പരിധിയില്‍ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമിലെ സിആര്‍വി എട്ട് വാഹനമാണ് തുടര്‍ച്ചയായി നിയമലഘനം നടത്തിയതായി കണ്ടെത്തിയത്.

ചാവറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം വാഹനം 31 തവണയാണ് നിയമലംഘനം നടത്തിയത്. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഇടാത്ത കുറ്റത്തിനാണ് കൂടുതല്‍ തവണയും പിഴ ലഭിച്ചത്.

വാഹനം സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലാണ്. പിഴ ലഭിക്കുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. അതേസമയം പൊലീസ് വാഹനം ഗതാഗത നിയമം ലംഘിച്ചാല്‍ മോട്ടോര്‍വാഹന വകുപ്പ് ചുമത്തുന്ന പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ അടയ്ക്കണം എന്നാണ് ഡി ജി പിയുടെ ഉത്തരവ്.