കെ എസ് എസ് പി എ പെന്‍ഷന്‍ ദിനാചരണവും ആരോഗ്യ ബോധവത്ക്കരണവും നടത്തി

Kannur

തളിപ്പറമ്പ: കെ.എസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ ദിനാചരണവും ആരോഗ്യ ബോധവത്ക്കരണവും നടത്തി. പയ്യന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ നേത്ര വിഭാഗം സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഒഫീസര്‍ ഡോ.ഇ.കെ മല്ലിക ക്ലാസ് നയിച്ചു. പരിസ്ഥിതി മലിനീകരണവും പുകവലിയും ഗുരുതര രോഗങ്ങളുടെ വ്യാപനത്തിന്നിടയാക്കുന്നുണ്ടെന്നും വിട്ടുമാറാത്ത ചുമ ഇത്തരത്തിലുള്ളതാണെന്നു അവര്‍ പറഞ്ഞു. ജീവിത ചര്യയിലുള്ള മാറ്റം മൂലം ശരീരം രോഗങ്ങള്‍ക്ക് അടിമപ്പെടുന്നതാണ് ജീവിത ശൈലീരോഗങ്ങളെന്നും ഗുണകരവും ശരിയാവിധത്തിലുമുള്ള ആഹാരക്രമത്തിലൂടെ ഇത്തരം രോഗങ്ങളുടെ സാധ്യത കുറക്കാനാകും.

കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍ പെന്‍ഷന്‍ സന്ദേശം നല്‍കി. ബ്ലോക്ക് പ്രസിഡന്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടി കെ.വി പ്രേമരാജന്‍, ട്രഷറര്‍ എ.കെ ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.