ലഹരിമുക്ത ബോധവല്‍ക്കരണവും അദ്ധ്യാത്മിക പ്രഭാഷണവും

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക


കാര്യമ്പാടി: കണിയാമ്പറ്റ സേവാഭാരതിയുടെ ലഹരിമുക്ത കേരളം ആരോഗ്യ യുക്ത കേരളം പരിപാടിയുടെ ഭാഗമായി അരിമുള ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രസംരക്ഷണ സമിതിയുടെ സഹകരണത്തോടെ ക്ഷേത്രപരിസരത്ത് ലഹരിമുക്ത ബോധവല്‍ക്കരണവും അദ്ധ്യാത്മിക പ്രഭാഷണവും നടത്തി.

മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ എല്ലാ ദിവസവും വിശേഷാല്‍ പൂജകളും സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷം ഭജനയും, അത്താഴവും വിശേഷാല്‍ ശനിയാഴ്ചകളില്‍ ഉച്ചക്ക് അന്നദാനവും ഞായറാഴ്ചകളില്‍ അദ്ധ്യാത്മിക വിഷയങ്ങളില്‍ പഠന ക്ലാസ്സും നടന്നു വരുന്നുണ്ട്. എ ആര്‍ രമേശ് അദ്ധ്യക്ഷനും ഒ വി അനില്‍കുമാര്‍ സെക്രട്ടറിയും, പി സി വിജയന്‍ സഹാദ്ധ്യക്ഷനുമായ കമ്മറ്റി ക്ഷേത്ര ഭരണകാര്യങ്ങള്‍ നടത്തിവരുന്നു. സേവാഭാരതി ജില്ല സംയോജിക് സി ഉണ്ണികൃഷ്ണന്‍ പ്രഭാഷണവും, ലഹരിമുക്ത സന്ദേശവും നല്‍കി. ഈശ്വരന്‍ മാടമന ആമുഖ ഭാഷണം നടത്തി. ക്ഷേത്ര ഭരണ നിര്‍വ്വഹണ സമിതി അദ്ധ്യക്ഷന്‍ എ ആര്‍ രമേശ്, സഹാദ്ധ്യക്ഷന്‍ പി സി വിജയന്‍, സെക്രട്ടറി ഒ വി അനില്‍ കുമാര്‍, കണിയാമ്പറ്റ സേവാഭാരതി അദ്ധ്യക്ഷന്‍ വി .പ്രഭാകരന്‍, എ കേശവന്‍, ഓണിവയല്‍ ഗോപി എന്നിവര്‍ നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *