പുസ്തക ചർച്ച സംഘടിപ്പിച്ചു

Wayanad

കണിയാമ്പറ്റ : ചീക്കല്ലൂർ ദർശന ലൈബ്രറി സംഘടിപ്പിക്കുന്ന കോലായവീട്ടുമുറ്റ പുസ്തക ചർച്ചയിൽ പ്രശസ്ത എഴുത്തുകാരൻ എസ്.ഹരീഷിൻ്റെ “മോദസ്ഥിതനായങ്ങു വസിപ്പുമല പോലെ “എന്ന കഥ എഴുത്തുകാരൻ ഷാജി പുൽപ്പള്ളി അവതരിപ്പിച്ചു.

മുൻ വൈത്തിരി ഉപജില്ല വിദ്യാഭാസ ഓഫീസർ വി.മോഹനൻ മാസ്റ്ററുടെ വസതിയിൽ വെച്ചാണ് ചർച്ച സംഘടിപ്പിച്ചത്. വർത്തമാനകാല ജീവിതത്തോട് സത്യസന്ധമായും സർഗാത്മകമായും ഇടപെടുന്ന കഥയാണിതെന്നും അവനവൻ്റെ ചിന്തയിലൂടെ ഒളിച്ചു കടത്തപ്പെടുന്ന ജാതിബോധത്തെ വലിച്ചു പുറത്തിടാൻ മാത്രം ശക്തമായ ഇക്കഥ കാലത്തിൻ്റെ കാപട്യത്തിനു മേൽ വീഴുന്ന ചാട്ടുളിയാണെന്നും യോഗം വിലയിരുത്തി. ലൈബ്രറി പ്രസിഡൻ്റ് എം. ശിവൻ പിള്ള അധ്യക്ഷത വഹിച്ചു.

പുകാസ ജില്ലാ പ്രസിഡൻ്റ് എം. ദേവകുമാർ, വി.മോഹനൻ, ഋത്വിക ജയകുമാർ, കെ.ശേഖരൻ, ഉണ്ണികൃഷ്ണൻ ചീക്കല്ലൂർ, ചന്ദ്രൻ പി, മോഹൻദാസ് കെ. കെ, രാജു ജോസഫ്, രവി പി, കെ.വി ഉമ, അഡ്വ. ചന്ദ്രൻ ആലഞ്ചേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി പി ബിജു സ്വാഗതവും ലൈബ്രേറിയൻ ഷീബ എസ് നന്ദിയും പ്രകാശിപ്പിച്ചു.

അടുത്ത കോലായ സാഹിത്യചർച്ച അഡ്വ ചന്ദ്രൻ ആലഞ്ചേരിയുടെ വീട്ടുമുറ്റത്ത് നടക്കും