എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ജില്ലാ റാലി 29ന് മാനന്തവാടിയില്‍

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കു

മാനന്തവാടി: വിപ്ലവത്തിന്റെ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വയനാട് ജില്ലാ റാലി ഈ മാസം 29ന് മാനന്തവാടിയില്‍ നടക്കും.

ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ കേഡര്‍ അംഗങ്ങളായ ആയിരത്തോളം പ്രവര്‍ത്തകര്‍ റാലിയില്‍ അണി നിരക്കും. മാനന്തവാടി എരുമരുവില്‍ നിന്നും തുടങ്ങി നഗരംചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മൗലവി,
കെ ഒ അഹ്മദ്കുട്ടി ബാഖവി, എസ് ശറഫുദ്ദീന്‍, മുഹമ്മദലി സഖാഫി പുറ്റാട്, നൗഷാദ് കണ്ണോത്ത്മല, മുഹമ്മദ് സഈദ് ശാമില്‍ ഇര്‍ഫാനി റിപ്പണ്‍, നൗഫല്‍ പിലാക്കാവ് സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *