കോട്ടയത്ത് വയോധിക വെന്തുമരിച്ചു

Kottayam

കോട്ടയം: മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് വയോധിക വെന്തുമരിച്ചു. മണര്‍കാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കല്‍ തങ്കമ്മയെന്ന വയോധികയേയാണ് വീടിനുളളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ക്രിസ്തുമസ് കരോളിന്റെ ഭാഗമായി എത്തിയ കുട്ടികളാണ് വീടിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.