കോട്ടയം: അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി നേതൃത്വം നല്‍കുന്ന ആന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ആന്‍സ് ബിസ്‌ട്രോ കോണ്ടിനെന്റല് റെസ്‌റ്റോറന്റ് കഞ്ഞിക്കുഴി നങ്ങാപറമ്പില്‍ കോംപ്ലെക്‌സില്‍ ആന്‍സ് ബേക്കറിയോടനുബന്ധിച്ചു പ്രവര്‍ത്തനമാരംഭിച്ചു. രേണു ജേക്കബ് ഉപ്പൂട്ടില്‍ റെസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്തു. ദിവ്യ വര്‍ഗീസ് മിഡാസ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.
അമ്മു മാത്യു, ആന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി ദീപം തെളിയിച്ചു. ഡയറക്ടര്‍ അനില്‍ ജോസഫ് കൊട്ടുകാപ്പള്ളി, ഡയറക്ടര്‍ അനൂപ് ജോസഫ് കൊട്ടുകാപ്പള്ളി, ജനറല്‍ മാനേജര്‍ സജി ജോസഫ്, ആര്‍ക്കിടെക് രാജ് വിന്‍ ചാണ്ടി, എബി ജെ ജോസ്, സിനി വാച്ചാപറമ്പില്‍, മാര്‍ട്ടിന്‍ പെരുമാലില്‍, ശീതള്‍ രാജ് വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാലഡ്‌സ്, സ്റ്റാര്‍ട്ടേഴ്‌സ്, പിസ, ബര്‍ഗര്‍, പാസ്ത തുടങ്ങിയ നിരവധി വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. ഫോണ്‍: 8714601076