മലപ്പുറം: മകളുടെ മുന്‍ ഭര്ത്താവിന്റെ മര്‍ദനമേറ്റ് മധ്യവയസ്‌ക മരിച്ചു. താനൂര്‍ മൂലക്കല്‍ പണ്ടാരവളപ്പ് സ്വദേശി ജയ (50) ആണ് മകളുടെ മുന്‍ ഭര്‍ത്താവായിരുന്ന പ്രദീപിന്റെ മര്‍ദനമേറ്റ് മരിച്ചത്. ജയയുടെ മകള്‍ക്കും ഭര്‍ത്താവിനും മര്‍ദനമേറ്റിട്ടുണ്ട്.
പൊലീസാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്. ഇരുമ്പ് വടികൊണ്ട് അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.