കോഴിക്കോട്: വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറ വച്ച് പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍. പൊന്നാനി പൊല്‍പ്പാക്കര സ്വദേശി സുബീഷ്(36), പെരുമ്പറമ്പ് സ്വദേശി സുശാന്ത്(32) എന്നിവരാണ് പിടിയിലായത്. എടപ്പാള്‍ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് പ്രതികള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത്.
ഐ ടി ആക്ട് പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്റ്റു ചെയ്തത്. സുബീഷാണ് കുളിമുറിയില്‍ ക്യാമറവെച്ചത്. സമൂഹമാദ്ധ്യമങ്ങള്‍ വഴി ഇത് പ്രചരിപ്പിച്ചത് സുശാന്താണ്. എസ്.ഐ ടി.സി അനുരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.