വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക
കോഴിക്കോട്: ജില്ലാ ക്ഷീര കര്‍ഷക സംഗമം നന്മണ്ട 13ലെ ഡോ. വര്‍ഗീസ് കുര്യന്‍ നഗറില്‍ 27ന് തുടങ്ങും. ക്ഷീരവികസന വകുപ്പിന്റേയും ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗമം 29വരെ നീണ്ടുനില്‍ക്കും. ഏഴുകുളം ക്ഷീരോത്പാദക സംഘത്തിന്റെ നേതൃത്വത്തിലാണ് സംഗമം. വൈകീട്ട് നാലിന് സി ഐ ഹോസ്പിറ്റല്‍ പരിസരത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും. 28ന് 9.30ന് ഡയറി എക്‌സിബിഷന്‍ ഉദ്ഘാടനം എം കെ രാഘവന്‍ എം പിയും സഹകരണ ശില്‍പ്പശാല 10.30ന് മന്ത്രി മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഘം സഹകാരികള്‍ക്കുള്ള സെമിനാറും നടക്കും.
വൈകീട്ട് 3.30ന് ഡയറി ക്വിസ്. ആറിന് കലാസന്ധ്യ. 29ന് രാവിലെ നടക്കുന്ന ജില്ലാ ക്ഷീരവികസന സംഗമവും എഴുകുളം ക്ഷീരസംഘത്തിന്റെ കെട്ടിടോദ്ഘാടനവും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകയേയും കര്‍ഷകനേയും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ക്ഷീരകര്‍ഷകരേയും സംഘങ്ങളേയും ആദരിക്കും. മില്‍മ ചെയര്‍മാന്‍ കെ എസ് മണി പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് ക്ഷീരകര്‍ഷകര്‍ക്ക് സെമിനാര്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍ രശ്മി, സ്വാഗത സംഘം ചെയര്‍മാന്‍ പി ശ്രീനിവാസന്‍, കെ എം ജീജ, സി ലാവണ്യ, എന്‍ എന്‍ ശ്രീകാന്തി പി എം റുമൈസ എന്നിവര്‍ പങ്കെടുത്തു.