കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറെ പുറത്താക്കണം: എഫ് എഫ് എസ് ഐ

Kozhikode

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

കോഴിക്കോട്: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനനെ പുറത്താക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ചെലവൂര്‍ വേണു, റീജിയണല്‍ സെക്രട്ടറി കെ ജി മോഹന്‍ കുമാര്‍ എന്നിവരാണ് ഇക്കാര്യമാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതിയത്.

വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും എതിരെ ജാതിമേധാവിത്ത നിലപാടുകള്‍ ഡയറക്ടര്‍ വെച്ചു പുലര്‍ത്തുന്നുവെന്നത് കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌ക്കാരിക അടിത്തറയ്ക്ക് എതിരായിട്ടുളള ഹീനമായ നടപടിയാണ്. ഹിന്ദുത്വരാഷ്ട്രീയം എന്നപോലെ വര്‍ണ്ണമേധാവിത്തത്തേയും ദാസ്യവൃത്തിയേയും കേരളത്തിലേക്കു വ്യാപിപ്പിക്കാനുള്ള സംഘടിതമായ ശ്രമത്തിന്റെ ഭാഗമാണിത്. ഇന്ത്യയിലെ സാംസ്‌കാരിക സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളും ഹിന്ദുത്വവല്‍ക്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്വാതന്ത്ര്യം ജനാധിപത്യം മാനവികത എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ രൂപപ്പെടുത്തേണ്ടുന്ന വളരെ പ്രധാനപ്പെട്ട സ്ഥാപനമാണെന്ന് കേരള സര്‍ക്കാര്‍ തിരിച്ചറിയണം.

കേരളത്തിന്റെ സ്വതന്ത്ര ജനാധിപത്യ പുരോഗമന നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരായാലും എതിര്‍ക്കപ്പെടേണ്ടതാണ്. ഒരാളുടെ തെറ്റ് മൂടി വെച്ച് വെള്ളപൂശാന്‍ അയാള്‍ ശ്രേഷ്ഠ കുടുംബത്തില്‍ ജനിച്ചയാളാണെന്ന പറച്ചിലും വളരെ ഹീനവും പ്രതിലോമകരവുമാണ്. എല്ലാ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകരും ഈ പ്രതിലോമപരമായ നിലപാടുകള്‍ക്കെതിരെ രംഗത്ത് വരേണ്ടതാണ്. കുറേ നാളായി നടക്കുന്ന കുട്ടികളുടെ സമരം കേരള സമൂഹത്തിന്റെ സമരമായി കണ്ട് സര്‍ക്കാര്‍ ഇടപെടണമെന്നും എഫ് എഫ് എസ് ഐ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *