തൊമ്മന്‍കുത്തില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

Idukki

ഇടുക്കി: തൊമ്മന്‍കുത്ത് പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. തൊമ്മന്‍കുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. തൊമ്മന്‍കുത്ത് വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്.