ഹൈദരാബാദ്: പത്തൊമ്പതുകാരന് അപകത്തില്‍ മരിച്ച വാര്‍ത്ത കേട്ട് പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മറ്റൊരുവാഹനവുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. രണ്ട് വ്യത്യസ്ത അപകടങ്ങളിലായി ഒരുകുടുംബത്തിലെ നാല് പേരടക്കം അഞ്ചുപേരാണ് മരിച്ചത്. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ എന്‍ എച്ച് 186ലാണ് അപകടമുണ്ടായത്.
ബൈക്കിടിച്ച് യുവാവ് മരിച്ചതറിഞ്ഞാണ് അപകട സ്ഥലത്തേക്ക് കുടുംബാംഗങ്ങള്‍ യാത്രതിരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനവും അപകടത്തില്‍പ്പെടുകയായിരുന്നു. മൂടല്‍മഞ്ഞുകാരണമുള്ള കാഴ്ച്ചക്കുറവാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കാല്‍നടയാത്രക്കാരായ നാഗരാജു (28), രാമാവത്ത് കേശവ് (19) എന്നിവരെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. അപകടവിവരം അറിഞ്ഞ് രാമാവത്ത് കേശവിന്റെ കുടുംബം സംഭവസ്ഥലത്തേക്ക് പോകവെ, പാര്‍വതിപുരത്തിന് സമീപം ടാറ്റ എയ്സ് വാഹനം ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് മറ്റുള്ളവര്‍ മരിച്ചത്.
ടാറ്റ എയ്സില്‍ യാത്ര ചെയ്ത ഏഴുപേരില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചു. നാലുപേരുടെ നില ഗുരുതരവുമാണ്. രാമവത് പാണ്ഡു (40), രാമവത് ഗാന്യ (40), രാമാവത് ബുജി (38) എന്നിവരാണ് മരിച്ചത്. മല്ലവാണി കുണ്ടതണ്ട ഗ്രാമത്തില്‍ നിന്നുള്ളവരാണ് മരിച്ചത്.