പതിനേഴുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി

Crime

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. ഇടുക്കി കട്ടപ്പന നെടുങ്കണ്ടത്താണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലായെന്നാണ് സൂചന.

ഇവര്‍ പെണ്‍കുട്ടിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി അവശനിലയിലാണ്.