കോട്ടയം: മകനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം പിതാവ് തൂങ്ങിമരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടില്‍ ചെല്ലപ്പന് (74) ആണ് ജീവനൊടുക്കിയത്. സ്വത്തുതര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ഇന്ന് രാവിലെ അച്ഛനും മകനും വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ഇതിനിടെയാണ് ചെല്ലപ്പന് കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തിയത്.
ചെല്ലപ്പന്റെ കുത്തേറ്റ മകന് ശ്രീജിത്ത് ചികിത്സയിലാണ്. നാട്ടുകാര്‍ ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് ചെല്ലപ്പന് തൂങ്ങിമരിച്ചത്.