തിരുവനന്തപുരം: നാഷണല്‍ കോളേജിലെ ‘Insight ‘O National’ പ്രോജക്റ്റിന്റെ ഭാഗമായി കമ്മ്യൂണിറ്റി എക്‌സ്‌റ്റെന്‍ഷന്‍ പ്രോഗ്രാമും NSS സപ്തദിന ക്യാമ്പ് ‘സപ്തയാനം 2023’ പുത്തന്‍പാലം ഓക്‌സ്‌ഫോര്‍ഡ് കിഡ്‌സ് സ്‌കൂളില്‍ വാമനപുരം MLA ഡി.കെ.മുരളി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി സമൂഹം സാമൂഹ്യ പ്രതിപദ്ധത ഉള്‍ക്കൊണ്ടുകൊണ്ട് വാമനപുരം മണ്ഡലത്തില്‍ ആരംഭിച്ച സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ മതിപ്പ് ഉളവാകുന്നതാണെന്നും ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് വേണ്ടി ശക്തമായി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ക്യാമ്പിന്റെ ഭാഗമായി 28ന് വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഡിക്കല്‍ ക്യാമ്പ്, 29ന് തിരുവനന്തപുരം കണ്ണാശുപത്രിയുടെയും ദന്തല്‍ കോളേജിന്റെയും ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, മനാറല്‍ ഹുദാ ട്രസ്റ്റ് ജനറല്‍ മാനേജര്‍ അന്‍സര്‍ ഷെരിഫ്, ഓക്‌സ്‌ഫോര്‍ഡ് കിഡ്‌സ് സ്‌കൂള്‍ മേധാവി ലക്ഷ്മി ജെ .ആര്‍, പുത്തന്‍പാലം വാര്‍ഡ് മെമ്പര്‍ കെ. ലീലാമ്മ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.