നാഷണൽ കോളേജിൽ അധ്യാപകർക്കായി അക്കാഡമിക് വർക്ക് ഷോപ് സംഘടിപ്പിച്ചു

Thiruvananthapuram

തിരുവനന്തപുരം: മണക്കാട് നാഷണൽ കോളേജിൽ Insight O’ National എന്ന പ്രോജക്ടിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസരംഗത്ത് മാറിവരുന്ന സാഹചര്യത്തെ ആസ്പദമാക്കി ഒരു മികച്ച അധ്യാപകനായി സ്വയം വളർത്തിയെടുക്കാൻ അധ്യാപകർക്ക് ഒരു അവസരവും ആത്മപരിശോധനയും നടത്തുന്നതിലേക്കായി – ‘അധ്യാപകൻറെ ജ്ഞാനോദയം’ എന്ന വിഷയത്തെ ആസ്പദമാക്കി നാഷണൽ കോളേജിൽ വർക്ക് ഷോപ് സംഘടിപ്പിച്ചു.

പ്രൊഫസറും, ബഹുശാസ്‌ത്ര പണ്ഡിതനും ശാസ്ത്ര പ്രവർത്തകനുമായ ഡോ. അച്യുത് ശങ്കർ എസ്. നായർ ഉദ്ഘാടനം ചെയ്തു. IT ഡയറക്ടർ ശ്രീ. മുഹമ്മദ്  അഫ്‌സൽ, പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ, വൈസ്-പ്രിൻസിപ്പാൾ ശ്രീ. ജസ്റ്റിൻ ഡാനിയേൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.