മദ്‌റസ അധ്യാപകരക്കുള്ള പരിശീലനം സംഘടിപ്പിച്ചു

Kozhikode

പൊക്കുന്ന്: കെ എന്‍ എം മാങ്കാവ് മണ്ഡലം മദ്രസാ കോംപ്ലക്‌സ് അധ്യാപകര്‍ക്കുള്ള പരിശീലനവും ജനറല്‍ബോഡി യോഗവും സംഘടിപ്പിച്ചു. പൊക്കുന്ന് സലഫി മദ്രസയില്‍ നടന്ന പരിശീലന ക്യാമ്പിന് നാസര്‍ ഫാറൂഖി നേതൃത്വം നല്‍കി.

കോഴിക്കോട് സൗത്ത് ജില്ലയിലെ ഏറ്റവും മികച്ച മദ്‌റസ കോംപ്ലകസിനുള്ള ട്രോഫി നാസര്‍ ഫാറൂഖിയില്‍ നിന്നും മദ്‌റസ സദര്‍ മുദരിസുമാരും അധ്യാപകരും ചേര്‍ന്നു ഏറ്റുവാങ്ങി. ചടങ്ങില്‍ റഹ്മത്തുള്ള മുണ്ടേരി, എം.വി മുഹമ്മദ്, സി.സെയ്തുട്ടി, അഷ്‌റഫ് ബാബു മാങ്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.