ബി എ അഷ്‌റഫിന്‍റെ നിര്യാണത്തില്‍ ആര്‍ ജെ ഡി അനുശോചിച്ചു

Eranakulam

കൊച്ചി: കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ബി.എ. അഷ്‌റഫിന്റെ നിര്യാണത്തില്‍ അനുശോചനയോഗം ചേര്‍ന്നു. സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ അനില്‍ കാഞ്ഞിലി അനുശോചന സന്ദേശം വായിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, ആര്‍. ജെ. ഡി ദേശീയ കൗണ്‍സില്‍ അംഗം ബിജു തേറാട്ടില്‍, സുഭാഷ് കാഞ്ഞിരത്തിങ്കല്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുത്തു.