അരീക്കോട്: ജനുവരി 25 മുതല്‍ 29 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഇന്റര്‍സോണ്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. അരീക്കോട് പാലോത്ത് ഇന്റര്‍നാഷണല്‍ ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ മത്സരം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജൗഹര്‍ അയനിക്കോട്, ലത്തീഫ് മംഗലശ്ശേരി, മുസ്ഫര്‍ റഷാദ് മമ്പാട്, നുഹ്മാന്‍ കടന്നമണ്ണ, ഇല്യാസ് മോങ്ങം, ഡോ. ഉസാമ , ജുനൈസ് മുണ്ടേരി, സമീര്‍ പന്തലിങ്ങല്‍, അമീനുള്ള , എന്നിവര്‍ നേതൃത്വം നല്കി. മത്സരത്തില്‍ കീഴുപറമ്പ് മണ്ഡലം ജേതാക്കളായി. എടവണ്ണ മണ്ഡലം രണ്ടാം സ്ഥാനം നേടി ജേതാക്കളായ കീഴുപറമ്പ് മണ്ഡലത്തിന് ജില്ല പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് ട്രോഫി വിതരണം ചെയ്തു
