കലാവര്‍ത്തമാനം / ധന്യ ഇന്ദു
കാടും കടന്ന് സഞ്ചരിക്കുകയാണ് , മാനന്തവാടി ആര്‍ട് ഗ്യാലറിയിലും തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവിലും നടന്ന ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ചിത്രശില്‍പ്പ പ്രദര്‍ശനം. പതിമൂന്ന് കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. ജോസഫ് എം വര്‍ഗീസ്, ജോര്‍ജ് കുട്ടി, സുരേഷ് കെ.ബി എന്നിവരുടെ ശില്‍പ്പങ്ങളാണ് പ്രദര്‍ശനത്തിലെ ഒരിനം. വയനാടിന്റെ വിപുലമായകാഴ്ചകളാണ് ചിത്രങ്ങളുടെ പ്രമേയം. യാത്രകള്‍ ,യുദ്ധം, സ്വപ്നങ്ങള്‍ ,സൗഹൃദം തുടങ്ങിയ മാനവിക വികാരങ്ങളുടെ ആവിഷ്‌കാരമാണ് ചിത്രങ്ങളുടെ കാതല്‍.
വയനാട് ആര്‍ട്ട് കൗഡും ഉറവ് ഇക്കോ ലിങ്ക്‌സും സംയുക്തമായാണ് ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തോടനുബന്ധിച്ച് വയനാട് നാട്ടുകൂട്ടം ബാന്‍ഡ്, കമ്പളം ബാന്‍ഡ്, ബിന്ദു ഇരുളം എന്നിവര്‍ അവതരിപ്പിക്കുന്ന പരിപാടികളും അരങ്ങേറി. അരുണ്‍ വി സി, ബിനീഷ് നാരായണന്‍, ചിത്ര എലിസബത്ത്, ദീപ കെ പി, ഞാണന്‍, പ്രസീത ബിജു, രമേഷ് എം ആര്‍, ഇ സി സദാസാനന്ദന്‍, സണ്ണി മാനന്തവാടി, വിനോദ് കുമാര്‍ എന്നിവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്ത മറ്റു കലാകാരന്മാര്‍ .