വിപൽ സന്ദേശം / സി ആർ പരമേശ്വരൻ
പിണറായി വിജയനും നരേന്ദ്ര മോദിയും തങ്ങളുടെ ശൈലികൾ മാറ്റുമോ? ഉദാഹരണത്തിന്, ഒരു കാരണവുമില്ലാതെ പിണറായിയെ ‘മാനസചോരൻ’എന്ന് കണ്ടു ആരാധിക്കുന്ന എത്രയോ മധ്യവർഗ ഉപരിവർഗ്ഗ കമ്മി- കമ്മിണികൾ ഉണ്ട്. പൊതുജനങ്ങൾ മാത്രമല്ല, ഇത്തരം പെർവെർട്ടുകൾ ആയ ആരാധകരും അയാളുടെ ഉറ്റ ചൂഷക സുഹൃത്തുക്കളും പോലും ‘ ഇയാൾ ഒന്ന് ഒഴിഞ്ഞു തന്നിരുന്നെങ്കിൽ. അല്ലെങ്കിൽ, ഞങ്ങളുടെ സൗഭാഗ്യങ്ങൾക്കൊക്കെ എന്നെന്നേക്കുമായി അന്ത്യമാവുകയാണ് ‘ എന്ന് ദൈവങ്ങളായ ദൈവങ്ങളോടൊക്കെ മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ട് . എന്നാൽ, വിജയൻ രാജിവയ്ക്കുമോ? ഒരിക്കലുമില്ല.

അതുപോലെ, മോദി – ഷാ ദ്വന്ദം തങ്ങളുടെ ഫാസിസ്റ്റ് ഏകാധിപത്യ ശൈലി മാറ്റുമോ? ഒരിക്കലുമില്ല. തങ്ങളുടെ കുൽസിതമായ ഏകാധിപത്യ ശൈലി മാറ്റാൻ ഘടകകക്ഷികൾ അമിത സമ്മർദ്ദം ചെലുത്തിയാൽ മന്ത്രിസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തും എന്നല്ലാതെ അവരുടെ ശൈലികൾ മാറ്റാൻ പോകുന്നില്ല.

സ്വേച്ഛാധിപത്യത്തിനുള്ള അവരിലെ വാസനാബലം അത്ര ശക്തമാണ്. ‘വാസന’ പോലെ നമ്മൾ സാധാരണക്കാരുടെ ജീവിതങ്ങളെ പോലും ശക്തമായി നിയന്ത്രിക്കുന്ന മറ്റൊന്നും ഇല്ലെന്ന് നമ്മുടെ രഹസ്യവും പരസ്യവും ആയ ജീവിത കഥകൾ അവലോകനം ചെയ്താൽ മനസ്സിലാകും. അപ്പോൾ എല്ലാ ഭരണകൂട സംവിധാനങ്ങളും സ്വാധീനത്തിലുള്ള, ജനകോടികൾ പിന്നിലുള്ള ഇക്കൂട്ടരുടെ കാര്യം പറയണോ?

ആധുനിക മനശാസ്ത്രത്തിൽ psyche proclivity എന്നോ mental tendencies എന്നൊക്കെയാവും ഇതിനെ വിവരിക്കുന്നുണ്ടാവുക.bനിഷേധരൂപമായ വാസനകൾക്കെതിരായി എല്ലാ മതങ്ങളും തുടരെ തുടരെ താക്കീതുകൾ നൽകിക്കൊണ്ടിരിക്കാറുണ്ട്. ഉദാഹരണത്തിന് ബൈബിളിൽ “മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു പാപം മുഴുത്തിട്ട് മരണത്തെ പെറുന്നു (യാക്കോബ് 1:15) “,”ആകയാൽ മോഹങ്ങൾ ജനിക്കുമാറു് ജഡത്തിനായി ചിന്തിക്കരുത് (റോമർ 13:14).” ചില ശുദ്ധാത്മാക്കൾ ഈ ശാസനകളെ ഭയപ്പെടുന്നുണ്ടാവാം എന്നല്ലാതെ മനുഷ്യർ പൊതുവേ ഇതു വല്ലോം ആചരിക്കുന്നുണ്ടോ? ഇല്ല. അതുകൊണ്ടാണല്ലോ, പേടിയേയും പാപബോധത്തെയും ആസ്പദമാക്കി മതവ്യവസായം തഴച്ചു വളരുന്നത്
psyche proclivity എന്നിങ്ങനെയുള്ള മനഃശാസ്ത്ര വിശദീകരണങ്ങളും സെമിറ്റിക് മതങ്ങളിലെ ഉദ്ബോധനങ്ങളും ഇന്ത്യൻ മതങ്ങളിൽ പറയുന്ന ‘ വാസന’ എന്ന പദത്തിന്റെ സൂക്ഷ്മതക്കും വിശാലതക്കും ഒരിക്കലും തുല്യമല്ല. അത്രയധികം ഉൾക്കാഴ്ചയോടെ ഉച്ചരിക്കപ്പെട്ടവയാണ് അവ. കർമ്മം സംസ്കാരമാകുന്നതും സംസ്കാരം വാസനയാവുന്നതും വാസന വൃത്തി(thought pattern )യാവുന്നതും വൃത്തി വീണ്ടും കർമ്മമായി ഒരു ചക്രം പൂർത്തിയാകുന്നതും ഉപനിഷത്തുകൾ മുതൽ ഗീതയും മഹാഭാരതവും ശങ്കരാചാര്യരും ശ്രീരാമകൃഷ്ണനും രമണ മഹർഷിയും നാരായണ ഗുരുവും മഹാത്മജിയും വരെ ഉള്ളവർ പലവുരു പലവിധത്തിൽ പറഞ്ഞിട്ടുണ്ട്. ജന്മനാ മറവിരോഗിയായതിനാൽ ഒരു ഉദ്ധരണിയും തോന്നുന്നില്ല. ആശാൻ പറഞ്ഞ,
‘ജന്തുവിന്നു തുടരുന്നു വാസനാ- ബന്ധമിങ്ങുടലു വീഴുവോളവും’ എന്ന വരികൾ ഒഴിച്ചാൽ.
ഇത്രയും പറഞ്ഞത് നരേന്ദ്രമോദിയും പിണറായി വിജയനും വീണ്ടുവിചാരം നടത്തുന്നു എന്ന മട്ടിൽ ഉള്ള പത്രവാർത്തകൾ ആദ്യമാദ്യം കണ്ടതുകൊണ്ടാണ്. കുപ്രസിദ്ധമായ അവരുടെ വാസനാവഴികൾ തിരുത്തുമത്രെ. ഏതെങ്കിലും സംഘിയോ കമ്മിയോ അങ്ങിനെ ഒരു ആശ വയ്ക്കുന്നുണ്ടെങ്കിൽ അതിനെ തല്ലിക്കെടുത്താൻ ആണ് ഈ കുറിപ്പ്. എല്ലാ ഏകാധിപതികളും ഗീതയുടെ പതിനാറാം അധ്യായത്തിൽ പറയുന്ന
‘ദംഭോ ദർപോഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ച
അജ്ഞാനം ചാഭിജാതസ്യ പാർഥ സമ്പദമാസുരീം ‘
എന്നിവയുടെ മൂർത്തികളാണ്
(Demonic persons full of hypocrisy, arrogance, self-conceit, anger, harshness, and ignorance.).
അവർക്ക് അവരുടെ ജന്മവാസനകൾ ഒരു തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടോ സീറ്റുകൾ കുറഞ്ഞതുകൊണ്ടോ മാറ്റാനാകില്ല. അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള അവരുടെ psychotic എന്നു പറയാവുന്ന predisposition അവരുടെ നിയന്ത്രണത്തിൽ അല്ല.
ഉദാഹരണത്തിന്,ഒരു ഭരണാധികാരിക്കെതിരെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട പാർലമെന്റ് അംഗത്തിന്റെ വിധവ കേസ് കൊടുക്കുന്നു. സർവ്വോന്നത കോടതിവിധി വരെ പ്രതീക്ഷിക്കാവുന്ന വിധത്തിൽ വിധവക്കെതിരാകുന്നു. വിധവ ദുഃഖത്തോടെ തന്റെ വസതിയിലേക്ക് മടങ്ങുന്നു അധികാരി വിജീഗിഷുവായി ദൈനംദിന ഭരണചര്യകളിലേക്ക് മടങ്ങുന്നു. സാധാരണഗതിയിൽ ഇത്രയുമാണ് സംഭവിക്കുക. കോടതിവിധിയുടെ ശരിതെറ്റുകളെ കുറിച്ച് പറയാൻ നമ്മൾ സാധാരണക്കാർ ആരുമല്ല. പക്ഷേ ആ സുപ്രീം കോടതിവിധിയുടെ അവസാനം ഒരു വൈചിത്ര്യം ഉണ്ടായിരുന്നത് സാധാരണക്കാരെ പോലും അമ്പരപ്പിച്ചു. ദുർബലയും ദുഃഖിതയും ആയ ആ വിധവയെ കേസ് നടത്താൻ സഹായിച്ച രണ്ട് സുമനസ്സുകളായ ആർ ബി ശ്രീകുമാറിനെയും തീസ്ത സെദൽവാദിനെയും കോടതി ഗൂഢാ…