മുജാഹിദ് സമ്മേളന വളണ്ടിയര്‍ സംഗമം; സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹ സൃഷ്ടിപ്പിന് പണിയെടുക്കണം: സി പി ഉമര്‍ സുല്ലമി

Malappuram

തിരൂര്‍: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ജനുവരി 25, 26, 27, 28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഉത്തര കേരള വണ്ടിയര്‍ സംഗമം പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് പ്രൗഢമായി. പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ നിന്നായി വന്ന് ചേര്‍ന്ന ആയിരക്കണക്കിന് വളണ്ടിയയര്‍മാരെ കൊണ്ട് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാള്‍ നിറഞ്ഞു കവിഞ്ഞു.

യൂണിറ്റി സര്‍വീസ് മുവ്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വളണ്ടിയര്‍ സംഗമം കെ. എന്‍.എം മര്‍കസുദ്ദഅവ ജന: സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ തിന്‍മകള്‍ക്കും വിശ്വാസ ജീര്‍ണതകള്‍ക്കുമതി രില്‍ പൊരുതാന്‍ ആര്‍ജ്ജവമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹ സൃഷ്ടിപ്പിനായി ബോധപൂര്‍വമായ ശ്രമം നടത്തണ മെന്ന് സി.പി ഉമര്‍ സുല്ലമി .

സഹജീവികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഏറ്റെടുത്ത് പരിഹാരത്തിന് ശ്രമിക്കുന്ന യുവതയെയാണ് കാലം ആവശ്യപ്പെടുന്നത്. ജീവിതം ആഘോഷമാക്കി നശിപ്പിക്കാതെ നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടി പണിയെടുക്കുന്നവരാകണം യുവത.

മത വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും അസഹിഷ്ണതയും വളര്‍ത്തുന്ന ശക്തികള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രവത്താവണമെന്നും അദ്ദേഹം പറഞ്ഞു.

നാല് ദിവസങ്ങളിലായി ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനവും അനുബന്ധമായി നടക്കുന്ന കാര്‍ഷിക മേള, ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍, കിഡ്‌സ് പോര്‍ട്ട് എന്നിവയും വിജയിപ്പിക്കുന്നതിനുള്ള വിപുലമായ കര്‍മ പരിപാടികള്‍ സംഗമം അംഗീകരിച്ചു.

യൂണിറ്റി സര്‍വീസ് മുവ്‌മെന്റ് വൈസ്: ചെയര്‍മാന്‍ കെ.പി. അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. എം. അഹ്മദ് കുട്ടി മദനി മുഖ്യ പ്രഭാഷണം നടത്തി. പ്രഫ: കെ. പി സകരിയ്യ, എന്‍ എം ജലീല്‍ , ഡോ. അന്‍വര്‍ സാദത്ത്, സഹല്‍ മുട്ടില്‍, ആദില്‍ നസീഫ് മങ്കട, ഡോ. ഇസ്മായില്‍ കരിയാട്, നൗഫല്‍ ഹാദി , സിദ്ദീഖ് നടുവണ്ണൂര്‍, റഫീഖ് നല്ലളം, നസീം മടവൂര്‍ ,ഫഹീം പുളിക്കല്‍, റശീദ് ഉഗ്രപുരം പ്രസംഗിച്ചു.