‘പന്തം’ചിത്രീകരണം ആരംഭിച്ചു

Cinema

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

കൊച്ചി: ‘വെള്ളിത്തിര പ്രൊഡക്ഷന്‍സി’ന്റെ ബാനറില്‍ അല്‍ത്താഫ് പി ടിയും, റൂമ ഫിലിം ഫാക്ടറിയുടെ ബാനറില്‍ റൂമ വി എസും നിര്‍മ്മിച്ച് അജു അജീഷ് സംവിധാനം ചെയ്യുന്ന ‘പന്തം’സിനിമയുടെ ചിത്രീകരണം നിലമ്പൂര്‍ വഴിക്കടവില്‍ ആരംഭിച്ചു. മാക്ട ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ മെക്കാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മെക്കാര്‍ട്ടിനെ കൂടാതെ പുതുമുഖങ്ങളായ വിഷ്ണു മുകുന്ദന്‍, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്യാലി, ത്രയം, ഹയ എന്നീ സിനിമകളുടെ ചായാഗ്രാഹകന്‍ ജിജു സണ്ണിയാണ് ‘പന്ത’ ത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. രചന അജു അജീഷ് & ഷിനോജ് ഈനിക്കല്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഗോപിക കെ ദാസ്, മ്യൂസിക് & ബി ജി എം എബിന്‍ സാഗര്‍, ഗാനരചന അനീഷ് കൊല്ലോളി & സുധി മറ്റത്തൂര്‍, കലാ സംവിധാനം സുബൈര്‍ പാങ്ങ്, സൗണ്ട് ഡിസൈനര്‍ റോംലിന്‍ മലിച്ചേരി, റീറെക്കോര്‍ഡിങ്ങ് മിക്‌സ് ഔസേപ്പച്ചന്‍ വാഴക്കാല, അസോസിയേറ്റ് ഡയറക്ടര്‍ മുര്‍ഷിദ് അസീസ്, മേക്കപ്പ് ജോഷി ജോസ് & വിജേഷ് കൃഷ്ണന്‍, കോസ്റ്റ്യൂം ശ്രീരാഖി, കാസ്റ്റിംഗ് ഡയറക്ടര്‍ സൂപ്പര്‍ ഷിബു, കൊറിയോഗ്രാഫി കനലി, അസോസിയേറ്റ് എഡിറ്റര്‍ വിപിന്‍ നീല്‍, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്‌സ് വൈഷ്ണവ് എസ് ബാബു, വിഷ്ണു വസന്ത, ആദില്‍ തുളുവത്ത് & ഉമര്‍ ഷാറൂഖ്, ടൈറ്റില്‍ അനിമേഷന്‍ വിജിത് കെ ബാബു, സ്റ്റില്‍സ് യൂനുസ് ഡാക്‌സോ & വി പി ഇര്‍ഷാദ്, പി ആര്‍. ഒ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ ഗോകുല്‍ എ ഗോപിനാഥന്‍.

Leave a Reply

Your email address will not be published. Required fields are marked *