നവേത്ഥാന പാരമ്പര്യത്തിന്റെ ഓര്‍മകളില്‍, മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം

Kerala News

നിങ്ങളുടെ പ്രദേശത്തെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും അയക്കുക


എ വി ഫര്‍ദിസ്

കോഴിക്കോട്: കേരള മുസ്‌ലിം നവോത്ഥാന പാരമ്പര്യത്തിന്റെ ഓര്‍മകളില്‍ പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് ഇന്ന് തുടക്കം. ‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ കോഴിക്കോട് സ്വപ്‌ന നഗരിയില്‍ ഒരുക്കിയ സലഫി നഗറില്‍ വൈകീട്ടാണ് സമ്മേളനത്തിന്റെ ഔപചാരികോദ്ഘാടനം നടക്കുക. നാല് മണിക്ക് പ്രധാന പന്തലില്‍ സൗദി എംബസി അറ്റാഷെ ശൈഖ് ബദ്ര് നാസ്വിര്‍ അല്‍അനസി ചതുര്‍ദിന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥിയാകും. കെ എന്‍ എം ജനറല്‍ സെക്രട്ടി എം മുഹമ്മദ് മദനി അധ്യക്ഷത വഹിക്കും. മന്ത്രി എം ബി രാജേഷ്, ആള്‍ ഇന്ത്യ അഹ്‌ലേ ഹദീസ് പ്രസിഡന്റ് മൗലാനാ അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി, ഡോ. അബ്ദുറഹ്മാന്‍ ഫറയ്വാഈ, രമേശ് ചെന്നിത്തല, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

പ്രധാന വേദിക്ക് പുറമെ മദീന, ബുഖാറ, ക്വുര്‍തുബാ, സമര്‍ക്വന്ദ്, ക്വയ്‌റുവാന്‍ എന്നിങ്ങനെ നാമകരണം ചെയ്ത ആറ് വേദകളിലായാണ് ചതുര്‍ദിന സമ്മേളനം. ആകെ 56 സെഷനുകളിലായി മുന്നൂറ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുലക്ഷത്തോളം പേര്‍ നാലു ദിവസങ്ങളിലായി എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഉദ്ഘാടനത്തിന് മുന്നോടിയായി
ഇന്ന് രാവിലെ 11 മണിക്ക് സംയുക്ത സംഘടന കൗണ്‍സിലും രണ്ട് മണിക്ക് വളണ്ടിയര്‍ സംഗമവും നടക്കും.

ഉദ്ഘാടനത്തിന് ശേഷം വൈകീട്ട് 6.45 ന് ഇസ്‌ലാമിക് സമ്മിറ്റ് മലേഷ്യയിലെ ഹുസൈന്‍ യീ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എ യുസുഫലി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *