നാഷണല്‍ കോളേജ് M.Sc. ഇലക്ട്രോണിക്‌സ് വകുപ്പ് കേരളാസര്‍വ്വകലാശാല പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി

Thiruvananthapuram

തിരുവനന്തപുരം: കേരളാസര്‍വ്വകലാശാല പരീക്ഷയില്‍ M.Sc. ഇലക്ട്രോണിക്‌സ് ഫലപ്രഖ്യാപനത്തില്‍ ആദ്യത്തെ അഞ്ചില്‍ നാല് റാങ്കുകളും നേടി നാഷണല്‍ കോളേജ് അക്കാഡമിക് മികവ് തെളിയിച്ചു. 1995 ല്‍ ആരംഭിച്ച നാഷണല്‍ കോളേജിലെ എം.എസ്.സി ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ പഠനം പൂര്‍ത്തിയാക്കിയ ശാരിക.എം.പി. രണ്ടാം റാങ്കും വര്‍ഷ. കെ മൂന്നാം റാങ്കും അഞ്ചന.കെ നാലാം റാങ്കും ഗൗരി.എല്‍.എസ് അഞ്ചാം റാങ്കും നേടി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.

വിദ്യാര്‍ത്ഥികളെ പരീക്ഷക്കൊപ്പം സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ ഉതകുന്നതരത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി നടത്തിവരുന്ന വിദ്യാര്‍ത്ഥി സഹായ പദ്ധതിയായ ‘Insight O’ National’ ഫലപ്രാപ്തിയിലെത്തുന്നു എന്നതിന്റെ മറ്റൊരുദാഹരണമാണ് തിളക്കമാര്‍ന്ന ഈ റാങ്ക് നേട്ടം. നാഷണല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ റാങ്കുനേടിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ ഡോ.എസ്.എ.ഷാജഹാന്‍, വകുപ്പുമേധാവി സുധീര്‍.എ, അക്കാഡമിക് കോഓര്‍ഡിനേറ്റര്‍ ഫാജിസ ബീവി, സ്റ്റാഫ് അഡൈ്വസര്‍ ഉബൈദ്.എ, സീനിയര്‍ അദ്ധ്യാപിക ദീപ.ആര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.