തിരുവനന്തപുരം: മുന്‍ എം എല്‍ എ എം കെ പ്രേംനാഥ് സോഷ്യലിസ്റ്റ് ആശയം ജീവിതത്തില്‍ പകര്‍ത്തിയ ജനകീയ നേതാവായിരുന്നുവെന്ന് രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ പറഞ്ഞു. സമത വിചാര കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച എം കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അനു ചാക്കോ.
സോഷ്യലിസ്റ്റ് ജനത, ജനതാദള്‍ പാര്‍ട്ടികള്‍ എല്ലാവരും ഒരു പാര്‍ട്ടിയുടെ കുടക്കീഴില്‍ ആകാന്‍ സമയം സമാഗതമായിരിക്കുകയാണ്. കേരളത്തിലെ ആര്‍ ജെ ഡിയിലേക്ക് വരും നാളുകളില്‍ നിരവധി പാര്‍ട്ടികള്‍ ലയിക്കുമെന്നും ഇത് ദേശീയ തലത്തിലും ഉണ്ടാകുമെന്നും അനു ചാക്കോ പറഞ്ഞു.
സമത വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ലത മേനോന്‍ അധ്യക്ഷത വഹിച്ചു. സമത വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി ഹരി, സിബി തോമസ്, അഡ്വ: മധുസൂതനന്‍, അഡ്വ. കലേഷ്, മാന്നാനം സുരേഷ്, അഡ്വ. മോഹന്‍ദാസ്, പ്രദീപ് കരുണാകരന്‍ പിള്ള, തകിടി കൃഷ്ണന്‍ നായര്‍, N.M. നായര്‍, കാരക്ക മണ്ഡപം രവി, നൗഷാദ് തോട്ടുകര, മലയന്‍കീഴ് ശശികുമാര്‍, സുനില്‍ വൈക്കം, ജി. കൃഷണന്‍ കുട്ടി നായര്‍, എം ബാലകൃഷ്ണന്‍ നായര്‍, സജി അരവിക്കര എന്നിവര്‍ പ്രസംഗിച്ചു.