പടിഞ്ഞാറത്തറ: ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്നു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ തിരുമംഗലം എന്ന സ്ഥലത്തെ ജോമോൻ വലാത്തരയുടെ വീടിന്‍റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ പറന്ന് പോയത്. ജോമോനും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
വീടിന്‍റെ പാതി തകര്‍ന്നതോടെ കുടുംബത്തിന്‍റെ ഈ വീട്ടിലെ താമസവും പ്രയാസത്തിലായി. ശക്തമായ കാറ്റും മഴയും വന്നാല്‍ ഇവിടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മഴ കനക്കുന്നതിന് മുമ്പ് ഈ കുടുംബത്തിന് താമസിക്കുന്നതിന് ആവശ്യമായ സൌകര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ ചെയ്തുകൊടുക്കണമെന്നാണ് ആവശ്യം.
ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീടിനായി ജോമോന്‍ അപേക്ഷ നല്കിയിട്ടുണ്ടെങ്കിലും ഇതുവരെ വീട് നിര്‍മ്മാണത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല. ജോമോനും ഭാര്യയും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൌകര്യങ്ങളാണ് ആവശ്യം.