നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ ക്രമപ്പെടുത്തുന്ന മാസമാണ് വിശുദ്ധ റമദാനെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച റമദാന്‍ സംഗമം അഭിപ്രായപ്പെട്ടു. ക്ഷമയും പങ്ക് വെക്കലും പരിശീലിപ്പിക്കുന്നതില്‍ റമദാന്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ നവോത്ഥാനം നേടിയെടുക്കാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. ഇത് ഉള്‍ക്കൊള്ളാന്‍ വിശ്വാസി സമൂഹത്തിന് സാധിക്കേണ്ടതുണ്ട്.
ഫാസിസത്തിനെതിരെയുള്ള പോരാട്ടങ്ങളെയും ശബ്ദങ്ങളെയും അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ യോജിച്ച ശബ്ദം ഉയരണമെന്നും സംഗമം ആവശ്യപ്പെട്ടു. വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം എം സകരിയ അധ്യക്ഷത വഹിച്ചു. മുനവര്‍ ഫൈറൂസ്, ശരീഫ് കാര എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ കല്ലായി, അസ്ഹര്‍ ഫെറോക്ക്, മുഹമ്മദ് സുഹൈല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്‌റഫ് കല്ലായി സ്വാഗതവും പി സി ജംസീര്‍ നന്ദിയും പറഞ്ഞു.