‘എല്‍ എല്‍ ബി’ ഒഫീഷ്യല്‍ ടീസര്‍ ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍

Cinema

സിനിമ വര്‍ത്തമാനം

ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ. എം. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എല്‍.എല്‍.ബി’ (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്) എന്ന ചിത്രത്തിന്റെ ടീസര്‍ റീലീസായി. ഉടന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ റോഷന്‍ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ. യു, പ്രദീപ് ബാലന്‍, വിജയന്‍ കാരന്തൂര്‍, രാജീവ് രാജന്‍, കാര്‍ത്തിക സുരേഷ്, സീമ ജി. നായര്‍, നാദിറ മെഹ്‌റിന്‍, കവിത ബൈജു, ചൈത്ര പ്രവീണ്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണി നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ബിജി ബാല്‍, കൈലാസ് എന്നിവര്‍ സംഗീതം പകരുന്നു. സിബി, സല്‍മാന്‍ എന്ന രണ്ട് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും, അവര്‍ക്കിടയിലേക്ക് എത്തുന്ന പുതിയ സുഹൃത്ത് സഞ്ജുവിലൂടെയുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. മികച്ച അഭിപ്രായമാണ് ട്രെയിലറിനു ലഭിക്കുന്നത്.

എഡിറ്റര്‍ അതുല്‍ വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിനുമോള്‍ സിദ്ധിഖ്. കല സുജിത് രാഘവ്, മേക്കപ്പ് സജി കാട്ടാക്കട, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗാന്ധി, അസ്സോസിയേറ്റ് ഡയറക്ടര്‍ ജംനാസ് മുഹമ്മദ്, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫി എം. ഷെറീഫ് & ഇംതിയാസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, VFX – സ്മാര്‍ട്ട് കാര്‍വിങ്, സ്റ്റില്‍സ് ഷിബി ശിവദാസ്, ഡിസൈന്‍ മനു ഡാവിഞ്ചി, പി ആര്‍ ഒ വൈശാഖ് വടക്കേവീട്, എ. എസ്. ദിനേശ് & ജിനു അനില്‍കുമാര്‍.