*ദി കവനന്‍റ് ഓഫ് വാട്ടര്‍ ‘ ഹൃദയത്തിലൊളിപ്പിക്കുന്ന കുടുംബരഹസ്യങ്ങളുടെയും ദുരന്തങ്ങളുടെയും കഥ

Kozhikode

കോഴിക്കോട്: തിരുവിതാംകൂറിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ മൂന്നു തലമുറകളുടെ കഥയാണ് ‘ദ കവനന്റ് ഓഫ് വാട്ടര്‍.’ നന്മനിറഞ്ഞ അനേകം കഥാപാത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കഥയാണ് ഇതെന്ന് സുപ്രിയ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനില്‍ മാംഗോ വേദിയില്‍ ‘ദി കവനന്റ് ഓഫ് വാട്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി രചയിതാവ് എബ്രഹാം വര്‍ഗീസുമായി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയിരുന്നു സുപ്രിയ മേനോന്‍.

ഈ നോവലെഴുതുവാന്‍ പ്രേരിപ്പിച്ചത് എബ്രഹാം വര്‍ഗീസിന്റെ അമ്മയായ മറിയം വര്‍ഗീസാണെന്ന് സുപ്രിയ പരാമര്‍ശിച്ചപ്പോള്‍, അമ്മയെഴുതിയ കുറിപ്പുകളും തമ്മിലുള്ള സംഭാഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രചോദനം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത നോവല്‍ ഉടനെ ഉണ്ടാവുമെന്നും അദ്ദേഹം ചര്‍ച്ചയില്‍ സൂചിപ്പിച്ചു.

ജീവിതം പ്രണയത്തിന്റേയും നഷ്ടത്തിന്റേയും ഒരു ചക്രമാണ്, അതൊരു മാരകമായ അവസ്ഥയാണ് എന്നും എബ്രഹാം വര്‍ഗീസ് പറഞ്ഞു.