കോഴിക്കോട് : വ്യക്തിസ്വാതന്ത്ര്യം മറയാക്കി സോഷ്യൽ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സിറ്റി മണ്ഡലം സംഘടിപ്പിച്ച സ്പാർക്ക് ഐ ടി ശില്പശാല ആവശ്യപ്പെട്ടു.
വ്യക്തി സ്വാതന്ത്ര്യം എന്നത് പൊതു ഇടങ്ങളിൽ എന്തും പറയാനും പ്രവർത്തിക്കുവാനുമുള്ള അവകാശമായി കണക്കാക്കുന്നത് നീതികരിക്കാൻ ആവില്ല.
കുട്ടികളിൽ വർദ്ധിച്ചുവരുന്ന ഐ ടി അനുബന്ധ ഗെയിമുകളുടെ അഡിഷൻ ഒഴിവാക്കാൻ ബോധവൽക്കരണത്തിന് ഊന്നൽ നൽകണമെന്നും ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓർഗാനൈസേഷൻ മണ്ഡലം പ്രസിഡന്റ് എ എം അബ്ദുസമദ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെഷറർ മകബൂൽ അത്തോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്ഡം മണ്ഡലം സെക്രട്ടറി കെ വി മുഹമ്മദ് സാബിർ, കെ വി മുഹമ്മദ് സുഹൈബ്, പിസി ജംഷീർ മണ്ഡലം യൂത്ത് വിങ് സെക്രട്ടറി കെ കെ മുഹമ്മദ് ഷഹീൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഐടി കൺവീനർ ഉമർ ബിൻ അബ്ദുൽ അസീസ് സ്വാഗതവും ഇ വി അഹമ്മദ് കോയ നന്ദിയും പറഞ്ഞു.