പാലത്ത്: മത, സാമൂഹിക, സാംസ്്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ പ്രദേശത്ത് ശക്തമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പാലത്ത് ഹിമായത്തുദ്ദീന്‍ സംഘത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസമന്ത്രിയും എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ 14ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് പി എച്ച് എസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഉദ്ഘാടന സമ്മേളനം, ക്ലസ്റ്റര്‍ സംഗമങ്ങള്‍, ഖുര്‍ആന്‍ സെമിനാര്‍ സൗഹൃദ സംഗമം, ആരോഗ്യവിചാരം, യൂത്ത് സമ്മിറ്റ്, സ്‌പോര്‍ട്‌സ് മീറ്റ്, പ്രവാസി സംഗമം, ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, സ്റ്റുഡന്‍സ് ഫെസ്റ്റ്, തലമുറ സംഗമം സോവനീര്‍ പ്രകാശനം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ചടങ്ങില്‍ ലോഗോ പ്രകാശനം ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീര്‍ നിര്‍വഹിക്കും.
പ്രമുഖ ലൈഫ്‌കോച്ച് ട്രെയ്‌നര്‍മാരായ അമീന്‍ കാരക്കുന്ന് അജ്മല്‍ കെ.പി എന്നിവര്‍ പ്രഭാഷണം നടത്തും. ഇബ്‌റാഹീം പാലത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ ശ്രീകല ചുഴലിപ്പുറത്ത്, വി എം ചന്തുക്കുട്ടി മാസ്റ്റര്‍, പി പി അബ്ദുര്‍റഹ്മാന്‍ മദനി, കെ കെ അഹ്മദ്‌കോയ, സി വി അഹ്മദ്, വി എം മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ഹക്കീം, എം സലീം പ്രസംഗിക്കും.