പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Crime

കൊച്ചി: പതിനാറുകാരിയെ പീഡപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോട്ടയം രാമപുരം താന്നിക്കുഴിപ്പില്‍ വീട്ടില്‍ ജോയല്‍ (23) നെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ 21ന് ആത്മഹത്യാശ്രമം നടത്തി. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ഫോണ്‍ വഴി പരിചയപ്പെട്ട ജോയല്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.