നിക്‌സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ‘ഗന്ധര്‍വ’ടൈറ്റില്‍ പുറത്തിറക്കി

Cinema

സിനിമ വര്‍ത്തമാനം / സുനിത സുനില്‍

റീമ കല്ലിങ്കല്‍, സാജല്‍ സുദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിക്‌സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഷോര്‍ട് ഫിലിമിന്റെ ടൈറ്റില്‍ പുറത്തിറക്കി. ‘ഗന്ധര്‍വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണലയ സിനിമനസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളം ആണ്.

ഗന്ധര്‍വ്വന്റെയും സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെയും ആകസ്മികമായ കണ്ടു മുട്ടല്‍ അതിമനോഹരമായി രചിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ് ആണ്. ഒരു ഗ്യാപിന് ശേഷം റിമ കല്ലിങ്കല്‍ അഭിനയ രംഗത്തേക്ക് ശക്തമായി തിരിച്ചു എത്തുന്ന ചിത്രമാണ് ഗന്ധര്‍വ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീമയുടെ ജന്മദിനമായ ജനുവരി 18നു റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മ്യൂസിക്കിനും വിഷ്വല്‍സിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കാര്‍ത്തിക് പര്‍മര്‍ ആണ്. ജോ പോളിന്റെ വരികള്‍ക്ക് നിക്‌സ് ലോപ്‌സ് സംഗീത സംവിധാനം നിര്‍വഹിച്ച് കെ എസ് ഹരിശങ്കര്‍ ഗാനം ആലപിച്ചിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ റിമോഷ് എം. എസ്, ആര്‍ട്ട് ഡയറക്ടര്‍ പ്രദീപ് എം വി,കളറിസ്റ്റ് ലിജു പ്രഭകര്‍, ചീഫ് അസോസിയേറ്റ് ഫ്രാന്‍സിസ് ജോസഫ് ജീര, ഫാഷന്‍ സ്‌റ്റൈലിസ്റ്റ് അഫ്ഷീന്‍ ഷാജഹാന്‍, മേക്കപ്പ് ഫര്‍സാന സുല്‍ഫിക്കര്‍, ജെന്നി ലുക്‌സ്, വിഷ്വല്‍ എഫക്ടസ് ടിഎംഇഎഫ്എക്‌സ്,പോസ്‌റ്റേഴ്‌സ് മോഹിത് ശ്യാം, ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് െ്രെഫഡേ പേഷ്യന്റ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.