സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കൊച്ചി: പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയില്‍ മലയാളിയായ നവാഗത സംവിധായകന് ബാസില്‍ എഎല്‍ ചാലക്കല്‍ സംവിധാനം ചെയ്ത ടോബി മലയാളത്തില്‍ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നിരൂപക പ്രശംസയും ആണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ഫാസ്റ്റ് ഫില്ലിംഗ് ഷോകളിലേക്ക് കുതിച്ച ടോബി വന്‍ പ്രേക്ഷക പ്രീതിയുടെ മുന്നേറുകയാണ്.
മലയാളത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും തിയേറ്ററില്‍ വന്ന് തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്കുന്ന ടോബി കാണണമെന്നും ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്ക് എത്തിയ രാജ് ബി ഷെട്ടി അഭ്യര്‍ത്ഥിച്ചു. കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും പകയും പ്രതികാരവും ഒക്കെ നിറഞ്ഞ കംപ്ലീറ്റ് പാക്കേജ് ആണ് ടോബി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയില്‍ മലയാളിയായ മിഥുന് മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രന്‍ സംഗീതവും പ്രേക്ഷകരെ തിയേറ്ററില്‍ ആകര്‍ഷിക്കുന്ന ഘടകമാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാര്‍ന്ന പ്രകടനമാണ് ചിത്രത്തില്‍ സമ്മാനിക്കുന്നത്.രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാര്, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
ലൈറ്റര്‍ ബുദ്ധ ഫിലിംസ് അഗസ്ത്യ ഫിലിംസ് കോഫി ഗാംഗ് ബാനറില്‍ ഒരുങ്ങിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. രവി റായ് കലസ, ലൈറ്റര്‍ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അര്‍വാങ്കര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോബിയുടെ ഛായാഗ്രഹണംവും എഡിറ്റിംഗും പ്രവീണ്‍ ശ്രിയാനും നിതിന്‍ ഷെട്ടിയും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ അര്‍ഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോന്, ആക്ഷന്‍ രാജശേഖരന്, അര്ജുന് രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാമില്‍ ബങേര,ഡബ്ബിങ് കോഓര്‍ഡിനേറ്റര്‍ സതീഷ് മുതുകുളം.