എടവണ്ണ: കെ.എന്‍.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വിശുദ്ധ ഹജ്ജ് ഉംറ കര്‍മ്മം നിര്‍വഹിച്ചവരുടെ സംസ്ഥാനതലസംഗമം എടവണ്ണ ജാമിഅ: നദ്‌വിയ്യ:യില്‍ നടന്നു. കെ.എന്‍.എം സംസ്ഥാന ജന: സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു.
വിശുദ്ധ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പ്രവാചക ചര്യയനുസരിച്ചുള്ള ഹജ്ജും ഉംറയും നിര്‍ഹിക്കാനുളള അവസരമാണ് സര്‍വ്വീസിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്നത്.ചരിത്ര പ്രധാനമായ സ്ഥലങ്ങളിലുള്ള വ്യവസ്ഥാപിതവും പഠനാര്‍ഹവുമായ സന്ദര്‍ശനവും വിശുദ്ധമായ ഇരു ഹറമുകള്‍ക്കും സമീപമുള്ള താമസ സൗകര്യവും കെ.എന്‍.എം ഹജ്ജ്ഉംറ സര്‍വ്വീസിന്റെ പ്രത്യേകതയാണ്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഒരേ സമയം ഉംറക്കെത്തിയ കെ.എന്‍.എം നേതൃത്വത്തിലുള്ള എട്ട് സംഘങ്ങളുടെ സംയുക്ത സംഗമം മക്കയില്‍ സംഘടിപ്പിച്ചിരുന്നു. കോ ഓഡിനേറ്റര്‍ ഇസ്ഹാഖലി കല്ലിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പി.വീരാന്‍ കോയ, കെ.വി അബൂബക്കര്‍ (ജാമിഅ: നദ് വിയ്യ: ) അബൂബക്കര്‍ സുല്ലമി ചുങ്കത്തറ, നസീറുദ്ദീന്‍ റഹ് മാനി, സിദ്ധീഖ് അന്‍സാരി, നൗഷാദ് ഉപ്പട, നൗഷാദ് കരുവണ്ണൂര്‍, അബ്ദുസ്സലാം കിഴിശ്ശേരി, നൂറുദ്ദീന്‍ അരീക്കോട്, അബ്ദുല്‍ ഹമീദ്, ഹമീദലി അരൂര്‍, ജാഫര്‍ പോത്തുകല്ല്, റഹ്മത്തുല്ല സ്വലാഹി, തന്‍സീര്‍ സ്വലാഹി, അഷ്‌റഫ് പുളിക്കല്‍ പ്രസംഗിച്ചു.