നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കൊച്ചി: നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍, വെഞ്ച്‌സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റേതായി ഇതിനോടകം പുറത്തിറക്കിയ ടൈറ്റില്‍ പോസ്റ്ററും, ഫസ്റ്റ്‌ലുക്ക് പോസ്റ്ററും. സംവിധായകന്‍ അഖില്‍ ശ്രീനിവാസിന്റേതാണ് ചിത്രത്തിന്റെ കഥ. ആനന്ദ് രാധാകൃഷ്ണന്‍, നൗഫല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരിക്കിയിരിക്കുന്നത്. റഫീക് ഇബ്രാഹിമാണ് ചിത്രത്തിന്റെ കോഡയറക്ടര്‍. ജെയിംസ് മാത്യു, അനീഷ് ആന്റണി, അഖില്‍ ആന്റണി എന്നിവര്‍ സഹനിര്‍മ്മാതാക്കളാകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സല്‍മാന്‍ അനസ്, റുംഷി റസാഖ് എന്നിവരാണ്.
ഛായാഗ്രഹണം ഷമീര്‍ ജിബ്രാന്‍, ബാല മുരുഗന്‍, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, ജിത്ത് ജോഷി, സംഗീതം ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് ഡയറക്ടര്‍ സാബു റാം, മേക്കപ്പ് റോണി വെള്ളത്തൂവല്‍ കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. മുരുഗന്‍, സംഘട്ടനം മാഫിയ ശശി, സൗണ്ട് ഡിസൈന്‍ വിക്കി കിഷന്‍, മിക്‌സിങ് അജിത് എ ജോര്‍ജ്, പി.ആര്‍.ഒ പി.ശിവപ്രസാദ്, മാര്‍ക്കറ്റിങ് 1000 ആരോസ്, സ്റ്റില്‍സ് നിതിന്‍, ഡിസൈന്‍ എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
I like this weblog very much, Its a very nice situation to read and find information.Leadership