സാമൂഹിക ദുരാചാരങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കണം- ഐ.എസ്.എം

Kozhikode

കോഴിക്കോട്: സമൂഹത്തിൽ വർധിച്ചുവരുന്ന സ്ത്രീധനം പോലെയുള്ള ദുരാചാരങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കാൻ യുവാക്കൾ മുന്നിൽ നിൽക്കണമെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.
‘ശ്രേഷ്ഠ സമൂഹം ഉൽകൃഷ്ട മൂല്യങ്ങൾ’ എന്ന തലക്കെട്ടിൽ നടക്കുന്ന കെ.എൻ.എം സംസ്ഥാന കാമ്പയിൻ വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ശാഖ മണ്ഡലം തലങ്ങളിൽ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല ജോ.സെക്രട്ടറി അബ്ദുല്ലത്തീഫ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. അസ്‌ലം എം.ജി നഗർ അധ്യക്ഷത വഹിച്ചു. ഹാഫിസ് റഹ്‌മാൻ, അഫ്‌സൽ പട്ടേൽത്താഴം, അഹ്മദ് റഊഫ്, ഷിയാസ് മാസ്റ്റർ, ശജീർഖാൻ, അബ്ദുൽ ഷാഹിം പെരുമണ്ണ, ഫസൽ മുക്കം, അബ്ദുൽ ഖാദർ നരിക്കുനി, ഷബീർ മായനാട് എന്നിവർ സംസാരിച്ചു.